പ്രവാസി വെൽഫെയർ വടംവലി മത്സര വിജയികൾ ട്രോഫി ഏറ്റുവാങ്ങുന്നു
പ്രവാസി വെൽഫെയർ വടംവലി മത്സരം: ജലീബ് ജേതാക്കൾ
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ ഫഹാഹീൽ യൂനിറ്റ് സംഘടിപ്പിച്ച ഇന്റർ യൂനിറ്റ് വടം വലി മത്സരത്തിൽ ജലീബ് ജേതാക്കളായി. ഫഹാഹീൽ രണ്ടാം സ്ഥാനം കരസ്തമാക്കി. ഫഹാഹീൽ ബലദിയ പാർക്കിൽ സംഘടിപ്പിച്ച മത്സരം പ്രവാസി വെൽഫെയർ കുവൈത്ത് ജനറൽ സെക്രട്ടറി രാജേഷ് മാത്യു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സഫുവാൻ, വൈസ് പ്രസിഡണ്ട് അനിയൻ കുഞ്ഞ് പാപച്ചൻ, അഹ്മദ് അൽ മഗ്രിബി പെർഫ്യൂം മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് സിറാജ് പി.മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു.
മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് റഫീഖ് ബാബു, സെക്രട്ടറി അൻവർ ഷാജി എന്നിവർ കൈമാറി. കുവൈത്ത് പ്രവാസി വെൽഫെയറിന്റെ എട്ട് യൂനിറ്റുകൾ മത്സരത്തിൽ മാറ്റുരച്ചു. യൂനിറ്റ് പ്രസിഡന്റ് ഗഫൂർ എം.കെ, സെക്രട്ടറി ഉസാമ, സ്പോർട്സ് കൺവീനർ അൻവർ സാദത്, ഹാരിസ്, ഫൈസൽ അബ്ദുല്ല, മൊയ്ദീൻ കുട്ടി, മുനീർ പി.കെ, റമീസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.