Posted On
date_range Updated On
date_range പ്രവാസി മലയാളി ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി യുവാവ് ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം കെ.എം.സി.സി അംഗം മാടാക്കര സ്വദേശി പള്ളിപ്പറമ്പിൽ അബ്ദുൽ റസാഖ് (41) കുവൈത്തിൽ നിര്യാതനായി. ഗ്രാൻഡ് ഹൈപ്പർ ജീവനക്കാരനാണ്. ജോലി സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിതാവ്: കത്തങ്ങന്റകത്ത് അബ്ദുല്ല. മാതാവ്: മറിയം. ഭാര്യ: പള്ളിപ്പറമ്പിൽ ഉമ്മു കുൽസു. മക്കൾ: മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാൽ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.