Posted On
date_range Updated On
date_range ഹവല്ലിയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹവല്ലിയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് 40 വയസ്സിനുമുകളിൽ പ്രായമുള്ള പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കെട്ടിടത്തിന്റെ കോണിപ്പടിയിൽ ഒരാളെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി ഹവല്ലിയിലെ ബ്ലോക്ക് ഒന്നിലെ കെട്ടിട ഗാർഡ് റിപ്പോർട്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസും അടിയന്തര മെഡിക്കൽ സംഘങ്ങളും ഉടൻ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ആൾ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.