Posted On
date_range Updated On
date_range ഡീസൽ മോഷ്ടിച്ച പ്രവാസി പിടിയിൽ
കുവൈത്ത് സിറ്റി: ഡീസൽ മോഷ്ടിച്ച പ്രവാസിയെ പിടികൂടി നാടുകടത്തി. ബർഗൻ ഓയിൽ ഫീൽഡിൽ നിന്നാണ് ഇയാൾ ഡീസൽ മോഷ്ടിച്ചത്. എണ്ണപ്പാടത്തിനടുത്ത് സംശയാസ്പദ രീതിയിൽ ഒരു വാഹനം കണ്ടതായി കുവൈത്തി പൗരൻ ആഭ്യന്തര മന്ത്രാലയത്തിലെ ഓപറേഷൻ സെന്ററിനെ അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പട്രോളിങ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടി വാഹനം കസ്റ്റഡിയിലെടുത്തു.
കൂടുതൽ അന്വേഷണത്തിനായി പ്രതിയെ അഹമ്മദി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. ഇയാളെ നാടുകടത്താൻ ഉന്നത ഉദ്യോഗസ്ഥൻ ശിപാർശ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.