എക്സിറ്റ് പെർമിറ്റ്: സഹൽ ആപ്പിൽ ഇംഗ്ലീഷ് ഭാഷാവിഭാഗം ആരംഭിച്ചു
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള എക്സിറ്റ് പെർമിറ്റിന് ലളിതമായി സഹൽ ആപ്പുവഴി അപേക്ഷിക്കാം. ഇതിനായി സഹൽ ആപ്പിൽ ഇംഗ്ലീഷ് ഭാഷാവിഭാഗം ആരംഭിച്ചു. നേരത്തെ സേവനങ്ങൾ ഇംഗ്ലീഷിൽ ലഭ്യമായിരുന്നില്ല. കുവൈത്തിൽനിന്ന് പുറത്തേക്ക് യാത്ര ചെയ്യാൻ ജൂലൈ ഒന്നു മുതൽ എക്സിറ്റ് പെർമിറ്റ് നിർബന്ധമാണ്.
യാത്രയുടെ 24 മണിക്കൂർ മുമ്പ് എങ്കിലും എക്സിറ്റ് പെർമിറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കുക. സഹൽ ആപ്പുവഴി തൊഴിലാളികൾ സമർപ്പിക്കുന്ന അപേക്ഷ തൊഴിലുടമകൾക്ക് സഹൽ ബിസിനസ് ആപ്പ് വഴി അവലോകനം ചെയ്യാനും അംഗീകരിക്കാനും കഴിയും. അപേക്ഷകർ ടിക്കറ്റ് പ്രകാരമുള്ള യാത്രാദിവസമാണ് എക്സിറ്റ് പെർമിറ്റ് തിയതിയായി നൽകണ്ടേത്. എക്സിറ്റ് പെർമിറ്റ് അപേക്ഷ നൽകിയതിനു ശേഷം തൊഴിലുടമ പ്രതികരിക്കുന്നതിൽ വൈകുകയോ സാധുവായ കാരണമില്ലാതെ അഭ്യർഥന നിരസിക്കുകയോ ചെയ്താൽ മാൻപവർ അതോറിറ്റിൽ പരാതിയും നൽകാം.
അപേക്ഷിക്കേണ്ട രീതി
- മൊബൈലിൽ സഹൽ ആപ് തുറക്കുക
- തൊട്ടു താഴെയുള്ള മെനുവിൽ ‘സേവനങ്ങൾ’ എന്നതിൽ ടാപ് ചെയ്യുക
- സ്ക്രോൾ ചെയ്ത് ‘പബ്ലിക് അതോറിറ്റി ഫോർ മാൻപവർ’ തിരഞ്ഞെടുക്കുക
- ‘എക്സ്പാട്രിയേറ്റ് വർക്കേഴ്സ് സർവിസ്’ തിരഞ്ഞെടുക്കുക
- ‘എക്സിറ്റ് പെർമിറ്റ് നൽകൽ’ എന്നതിൽ ടാപ്പ് ചെയ്യുക
- എക്സിറ്റ് തീയതിയും പ്രതീക്ഷിക്കുന്ന മടക്ക തീയതിയും ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകുക
- അപേക്ഷ പൂർത്തിയായിക്കഴിഞ്ഞാൽ അത് തൊഴിലുടമക്ക് അംഗീകാരത്തിനായി സ്വയമേവ അയക്കും
- തൊഴിലുടമ അപേക്ഷ അംഗീകരിച്ചാൽ എക്സിറ്റ് പെർമിറ്റ് ലഭിക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.