കുവൈത്ത് സിറ്റി: വാഹന ടിന്റിങ്ങിന് അമിത വില ഈടാക്കുന്നുവെന്ന പരാതികളെ തുടർന്നു പരിശോധനയുമായി വാണിജ്യ മന്ത്രാലയം. ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് ഫീൽഡ് പരിശോധനകൾ നടത്തുന്നുണ്ടെന്ന് വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി വ്യക്തമാക്കി. സമീപകാലത്ത് ഗതാഗത വകുപ്പ് 50 ശതമാനം വരെ ടിന്റിങ് അനുവദിച്ചതോടെയാണ് നടപടി ശക്തമായത്.
ചില ലംഘനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും, എക്സ്ഹോസ്റ്റ് ആംപ്ലിഫിക്കേഷൻ, കാർ വാടക ഓഫിസുകളിലെ കരാറുകൾ എന്നിവയും പരിശോധനയിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്തൃ അവകാശ സംരക്ഷണത്തിനും പൊതുതാൽപര്യത്തിനുമായി പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.