കുവൈത്ത് സിറ്റി: രാജ്യത്ത് രക്തദാനത്തിന് മികച്ച പ്രതികരണം. 90,000 ത്തിലധികം ദാതാക്കള്‍ കഴിഞ്ഞ വര്‍ഷം രക്തം ദാനം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്ലാസ്മ, പ്ലേറ്റ്ലെറ്റ്, ചുവന്ന രക്താണുക്കള്‍ ഉള്‍പ്പെടെ 190,000-ത്തിലധികം ഘടകങ്ങളാണ് സെൻട്രൽ ബ്ലഡ് ബാങ്ക് ഉല്പാദിപ്പിച്ചത്.കാൻസർ, തലസീമിയ, അടിയന്തര ചികിത്സ ആവശ്യമായ രോഗികൾക്കാണ് ഈ സേവനം പ്രധാനമായും ലഭിച്ചത്.
150,000 രക്ത യൂനിറ്റുകള്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്തു. കേവിഡ്-19, ഇറാഖ് അധിനിവേശം തുടങ്ങിയ സമയങ്ങളിലും ബ്ലഡ് ബാങ്കിന്റെ സേവനം നിര്‍ണായകമായിരുന്നുവെന്ന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഡയറക്ടര്‍ ഡോ. റീം അൽ റദ്വാന് പറഞ്ഞു.രക്തദാനം ജീവന് രക്ഷിക്കുന്നതിനോടൊപ്പം സാമൂഹിക ഉത്തരവാദിത്ത്വവുമാണ് എന്ന സന്ദേശം മുന്നോട്ടുവെച്ച് വാര്‍ഷിക കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.