കുവൈത്ത് സിറ്റി: കുവൈത്ത് യാത്രക്കുമുമ്പ് പ്രവാസികൾക്ക് ഇനി സഹൽ ആപ് ഉപയോഗിച്ച് എൻട്രി- എക്സിറ്റ് മൂവ്മെന്റ് റിപ്പോർട്ട് കാണാം. ഇതിന് ഉപയോക്താക്കൾ സഹൽ ആപ് തുറന്ന് ആഭ്യന്തര മന്ത്രാലയം സേവന വിഭാഗത്തിൽ ബോർഡർ സെക്യൂരിറ്റി സർവിസസ് സെലക്ട് ചെയ്യണം. ഇവിടെ എൻട്രി എക്സിറ്റ് മൂവ്മെന്റ് റിപ്പോർട്ട് എന്ന ഒപ്ഷൻ ഉണ്ടാകും. അതിൽ പോയാൽ ഉപയോക്താവിന്റെ പേര് പ്രദർശിപ്പിക്കുന്ന ഒരു പുതിയ സ്ക്രീൻ ദൃശ്യമാകും.
കുവൈത്തിലേക്കുള്ള പ്രവേശനത്തിന്റെയും പുറത്തുകടക്കലിന്റെയും രേഖപ്പെടുത്തിയ എല്ലാ തീയതികളും കാണിക്കുന്ന റിപ്പോർട്ട് പി.ഡി.എഫ് ഫോർമാറ്റിൽ ഇവിടെ കാണാം. പ്രവാസികൾക്ക് അവരുടെ മൊബൈൽ ഫോണിൽ നിന്ന് നേരിട്ട് യാത്രാ റിപ്പോർട്ട് ട്രാക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഇത് ഒരുക്കുന്നു. അതേസമയം, ഇത് യാത്ര വിവരണം കാണുന്നതിന് മാത്രമുള്ളതാണെന്നും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കുള്ള പുതിയ എക്സിറ്റ് പെർമിറ്റ് ആവശ്യകതയുമായി ഇതിന് ബന്ധപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.