തൊഴിൽ നിയമം ഉറപ്പാക്കൽ: ശക്തമായ നടപടികളുമായി കുവൈത്ത് മാൻപവർ അതോറിറ്റി

കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴിൽ നിയമവും ചട്ടങ്ങളും പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ നടപടികളുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പാം). രജിസ്റ്റർ ചെയ്ത തൊഴിലുടമകളുടെ ഫയലുകൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് പാം വ്യക്തമാക്കി. നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുകയും റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് വകുപ്പിലേക്ക് കൈമാറുകയും ചെയ്യും.

നിയമലംഘനങ്ങൾ തടയൽ, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് തൊഴിൽ വിപണിയെ സംരക്ഷിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് നടപടികൾ. രാജ്യവ്യാപകമായി പരിശോധനാ സംഘങ്ങൾ കൂടുതൽ ശക്തമായ പരിശോധനകൾ നടത്തുന്നത് തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി. നിയമവിരുദ്ധമായി തൊഴിലാളികളെ ജോലിക്ക് എടുക്കുന്നത് നടപടികൾക്ക് കാരണമാകും. തൊഴിൽ നിയമം പൂർണമായും പാലിക്കാൻ ബിസിനസ് ഉടമകളോടും വ്യക്തികളോടും അതോറിറ്റി ഉണർത്തി.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നിർദ്ദേശപ്രകാരം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തൊഴിൽ പരിശോധനാ വകുപ്പ് മുത്‌ലയിൽ വിപുലമായ പരിശോധന നടത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷന്റെ പരിശോധന വകുപ്പുമായി സഹകരിച്ച് സംയുക്ത സമിതിയാണ് പരിശോധന നടത്തിയത്. തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് 168 തൊഴിലാളികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു. നിയമം ലംഘിച്ച 130 വീട്ടുജോലിക്കാർ, 38 അനധികൃത സ്വകാര്യ മേഖലയിലെ തൊഴിലാളികൾ എന്നിവരാണ് പിടിയിലായത്.

Tags:    
News Summary - Ensuring labor law: Kuwait Manpower Authority takes strong measures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.