ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ് കുവൈത്ത് (ജി.പി.സി.സി) പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഒ.ഐ.സി.സി ഭാരവാഹികൾ അടക്കം നിരവധി പേരെ ഉൾകൊള്ളിച്ചു കമ്മറ്റി വിപുലീകരിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഒ.ഐ.സി.സി വിട്ട പാലക്കാട് ജില്ല പ്രസിഡന്റ് ഐ.കെ.ഇസ്മായിൽ, ജനറൽ സെക്രട്ടറി വിനീഷ് പള്ളത്ത്, എക്സിക്യൂട്ടീവ് മെമ്പർ ജിജു മാത്യു, തിരുവനന്തപുരം ജില്ല പ്രസിഡന്റ് ചന്ദ്രമോഹൻ ആർ നായർ, നാഷണൽ എക്സിക്യൂട്ടീവ് അംഗം ഷബീർ കൊയിലാണ്ടി, കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് ഷരൺ കോമത്ത്, തൃശൂർ ജില്ല എക്സിക്യൂട്ടീവ് അംഗം സി.എ.ഷാനവാസ്,
ഒ.ഐ.സി.സി അംഗങ്ങളായ ഇ.വി.അഭിജിത്, ജോസഫ് സെബാസ്റ്റ്യൻ, സഫീറുള്ള, പി.മെഹറിലി തുടങ്ങിയവരെ ജി.പി.സി.സി കുവൈത്ത് പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ രാമപുരം ഷാൾ അണിയിച്ചു സ്വീകരിച്ചു.
സ്ഥാനമാനങ്ങളല്ല ഒരാളെ കോൺഗ്രസ് പ്രവർത്തകൻ ആക്കുന്നത്, സാധാരണക്കാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുമ്പോഴാണ്. കോൺഗ്രസ് പാർട്ടിയെ സ്നേഹിക്കുന്ന കുവൈത്തിലെ സാധാരണ പ്രവർത്തകരും നേതാക്കളും ഇനിയും ജി.പി.സി.സി എന്ന ഈ കോൺഗ്രസ് അനുഭാവ സംഘടനയിലേക്ക് കടന്നു വരുമെന്നും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.
ജനറൽ സെക്രട്ടറി സാം നന്ദിയാട്ട്, ട്രഷറർ മുരളി പണിക്കർ, എറണാകുളം ജില്ല പ്രസിഡന്റ് എൽദോ പള്ളിപ്പുറം, കോട്ടയം ജില്ല ജനറൽസെക്രട്ടറി അനൂപ് ആൻഡ്രൂസ്, എക്സിക്യൂട്ടീവ് അംഗളായ രെഞ്ചു പി ജേക്കബ് പുതുപ്പള്ളി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.