കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ അബ്ബാസിയ (ജലീബ്), ഫഹാഹീൽ എന്നിവിടങ്ങളിലെ ബി.എൽ.എസ് ഔട്ട്സോഴ്സ് സേവന കേന്ദ്രങ്ങൾ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിട്ടു. അതേസമയം, കുവൈത്ത് സിറ്റിയിലെ അലി അൽ സലാം സ്ട്രീറ്റിൽ ജവാഹറ ടവറിൽ മൂന്നാം നിലയിലെ ബി.എൽ.എസ് ഔട്ട്സോഴ്സ് കേന്ദ്രം എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. 65506360 എന്നതാണ് ഇവിടുത്തെ ഫോൺ നമ്പർ. അധികൃതർ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും സമീപ ദിവസങ്ങളിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് ഔട്ട്സോഴ്സ് കേന്ദ്രം തൽക്കാലം അടച്ചിടുന്നതെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.