ജൂൺ 27 മുതൽ ജൂലൈ ഒന്നുവരെ എംബസി കോൺസുലർ സേവനം മുടക്കം

കുവൈത്ത്​ സിറ്റി: ജൂൺ 27 ഞായറാഴ്​ച മുതൽ ജൂലൈ ഒന്നുവരെ കുവൈത്തിലെ ഇന്ത്യൻ എംബസി കോൺസുലർ സർവീസുകൾ മുടങ്ങും. അംബാസഡർക്കും ഏതാനും എംബസി ജീവനക്കാർക്കും കോവിഡ്​ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷ നടപടികളുടെ ഭാഗമായാണിത്​. വളരെ അത്യാവശ്യമായ കോൺസുലർ സേവനങ്ങൾ മാത്രം മുൻകൂട്ടി അപ്പോയൻറ്​മെൻറ്​ എടുത്ത്​ നടത്താം. അത്യാവശ്യ കോൺസുലർ സേവനങ്ങൾക്ക്​ cons1.kuwait.gov.in എന്ന മെയിൽ വിലാസത്തിൽ ബന്ധപ്പെട്ടാണ്​ അപ്പോയൻറ്​മെൻറ്​ എടുക്കേണ്ടത്​. അടുത്ത രണ്ട്​ ആഴ്​ചകളിൽ നിശ്ചയിച്ച എംബസിയുടെ എല്ലാ പരിപാടികളും മറ്റൊരവസരത്തിലേക്ക്​ മാറ്റിവെച്ചിട്ടുണ്ട്​.

പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും തനിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരിക്കുകയാണെന്നും താനുമായി സമീപ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ ക്വാറൻറീനിൽ കഴിയണമെന്നും അംബാസഡർ സിബി ജോർജ്​ ട്വിറ്ററിലൂടെ പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.