ദീർഘകാലം കുവൈത്തിലുണ്ടായിരുന്ന ഡോ. കെ.സി. അബൂബക്കർ നിര്യാതനായി

കുവൈത്ത് സിറ്റി: ദീർഘകാലം കുവൈത്തിൽ കുട്ടികളുടെ സ്പെഷലിസ്റ്റ് ആയി സേവനമനുഷ്ടിച്ച ഡോ. കെ. സി. അബൂബക്കർ (84) നിര്യാതനായി. കോഴിക്കാട് വയനാട് റോഡിൽ മനോരമ പ്രസ്സിന് എതിർവശം 'സഹർ' വസതിയിലാണ് അന്ത്യം. ഭാര്യ: ആർ.പി. സുഹറ (പൂനൂർ). മക്കൾ: ഡോ. ഷഫീക് അബൂബക്കർ, ഡോ. ഷാജൽ അബൂബക്കർ (ഇരുവരും കുവൈത്ത്), ശുജൂൺ അബൂബക്കർ, ഷാഹിൻ അബൂബക്കർ (എംബ്രിയോളജിസ്റ്റ്, എ.ആർ.എം.സി പെരിന്തൽമണ്ണ). മരുമക്കൾ: എം.കെ. ഹാരിസ് (പരിസൺസ്), സമീറ ഷഫീക്, റൈഹാനത്ത് ഷാജൽ, ലാമിയ ഷാഹിൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.