Posted On
date_range Updated On
date_range പാർക്കിങ്ങിനെച്ചൊല്ലി തർക്കം; അറുപതുകാരനെ മൂന്നംഗ സംഘം ആക്രമിച്ചു
കുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റിലെ ഷോപ്പിങ് സെന്ററിൽ പാർക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് അറുപതുകാരനായ കുവൈത്ത് പൗരനെ ക്രൂരമായി മർദ്ദിച്ചു. മൂന്ന് അപരിചിതർ ചേർന്ന് തന്നെ ആക്രമിച്ചതായി കാണിച്ച് ഇയാൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പാർക്കിങ് സ്പേസിൽ തങ്ങൾക്കാണ് അവകാശമെന്ന് ആരോപിച്ച് അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത ശേഷം കടന്നുകളഞ്ഞതായി പരാതിയിൽ പറയുന്നു.
ഷോപ്പിങ് സെന്ററിന്റെ പാർക്കിങ് ഏരിയയിൽ വാഹനം നിർത്താൻ കാത്തുകിടക്കുകയായിരുന്ന തന്റെ വഴി തടസ്സപ്പെടുത്തി മറ്റൊരു വാഹനം വരികയും അതിലുണ്ടായിരുന്ന മൂന്ന് പേർ പുറത്തിറങ്ങി തർക്കിക്കുകയും പിന്നീട് മർദ്ദിക്കുകയുമായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. അക്രമികൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ വയോധികൻ പൊലീസിന് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.