സൈനിക ഉദ്യോഗസ്ഥർ സുരക്ഷാക്രമീകരണത്തിൽ
Posted On
date_range Updated On
date_range ജി.സി.സി ഉച്ചകോടി ഒരുക്കങ്ങൾ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് പരിശോധിച്ചു
കുവൈത്ത് സിറ്റി: ജി.സി.സി ഉച്ചകോടിക്കുള്ള അമീരി ഗാർഡ് ഒരുക്കങ്ങൾ കുവൈത്ത് ആർമിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് എയർ വൈസ് മാർഷൽ സബാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ് പരിശോധിച്ചു. ഉച്ചകോടി സുരക്ഷിതമാക്കുന്നതിനുള്ള തയാറെടുപ്പുകൾക്ക് അദ്ദേഹം അമീരി ഗാർഡിനെ അഭിനന്ദിച്ചു.
ജി.സി.സി നേതാക്കൾക്ക് സംരക്ഷണം നൽകുന്ന വലിയ ദൗത്യമാണ് മുന്നിലുള്ളതെന്നും പറഞ്ഞു. ആഭ്യന്തര മന്ത്രാലയവുമായും മറ്റ് സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച് ഉച്ചകോടി സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥർ വിവരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.