പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല സാലിം പരിക്കേറ്റയാളെ സന്ദർശിക്കുന്നു

പരിക്കേറ്റ കുവൈത്ത് നാവിക സേനാംഗങ്ങളെ പ്രതിരോധ മന്ത്രി സന്ദർശിച്ചു

കുവൈത്ത് സിറ്റി: ഇറാൻ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ കുവൈത്ത് നാവിക സേനാംഗങ്ങളെ പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല സാലിം അസ്സബാഹ് സന്ദർശിച്ചു. പരിക്കേറ്റ സൈനികരുടെ ആരോഗ്യനിലയും ചികിത്സാ പുരോഗതിയും മന്ത്രി വിലയിരുത്തി. മെഡിക്കൽ സംഘം സേനാംഗങ്ങളുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മന്ത്രിക്ക് വിശദീകരണം നൽകി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു.

വിവിധ നാവിക സേനാ കേന്ദ്രങ്ങളും മന്ത്രി സന്ദർശിച്ചു പ്രവർത്തന സന്നദ്ധതയും പ്രതിരോധ സംവിധാനങ്ങളും അവലോകനം ചെയ്തു.

രാജ്യത്തിന്റെ സുരക്ഷയും സമുദ്ര അതിർത്തികളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിൽ നാവിക സേന വഹിക്കുന്ന നിർണായക പങ്കിനെ അദ്ദേഹം പ്രശംസിച്ചു. കുവൈത്തിന്റെ പ്രതിരോധ ശേഷിയും സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം നടന്നത്.

Tags:    
News Summary - Defense Minister visits injured Navy personnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.