Posted On
date_range Updated On
date_range അധ്യാപികയെ ആക്രമിച്ച പ്രവാസി ഗാർഡിന് വധശിക്ഷ
കുവൈത്ത് സിറ്റി: വനിത അധ്യാപികയെ ആക്രമിച്ച കേസില്‍ പ്രവാസി സ്കൂൾ ഗാർഡിന് വധശിക്ഷ. അധ്യാപികയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് നിയമവിരുദ്ധമായി തടഞ്ഞുവച്ച കേസിലാണ് കസേഷൻ കോടതി വധശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകളും മെഡിക്കൽ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ. ഗൗരവമേറിയ ക്രിമിനൽ പ്രവൃത്തിക്ക് കഠിനമായ ശിക്ഷ ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.