Posted On
date_range Updated On
date_range എടപ്പാൾ സ്വദേശി തൂങ്ങിമരിച്ച നിലയിൽ
കുവൈത്ത് സിറ്റി: മലപ്പുറം എടപ്പാൾ സ്വദേശിയെ കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിലക്കാട് പുളിക്കത്തറ വീട്ടിൽ പ്രകാശൻ (45) ആണ് മരിച്ചത്. ആറു മാസം മുമ്പ് പുതിയ വിസയിൽ കുവൈത്തിൽവന്ന് സുഹൃത്തുക്കളോടൊപ്പം സബാഹ് സാലിമിൽ താമസിക്കുകയായിരുന്നു. ഭാര്യ: സബിത. മക്കൾ: പവിത്ര, അനിയ. പിതാവ്: വാസു. മാതാവ്: ശാന്ത. മൃതദേഹം നാട്ടിലയക്കാനുള്ള ശ്രമം കെ.കെ.എം.എ മാഗ്നറ്റ് ടീമിെൻറ നേതൃത്വത്തിൽ നടക്കുന്നു. അൽപം താമസിച്ചാലും ഭൗതികശരീരം ഒരു നോക്ക് കാണാൻ സഹായിക്കണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. കാർഗോ വിമാനത്തിൽ അയക്കാൻ ഇന്ത്യൻ അധികൃതർ അനുമതി പുനഃസ്ഥാപിച്ചത് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.