പ്രതിദിന കോവിഡ്​ കേസ്​ 5000ത്തിന്​ മുകളിൽ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ പ്രതിദിന കോവിഡ്​ കേസ്​ 5000ത്തിന്​ മുകളിലെത്തി. 5147 പേർക്കാണ്​ തിങ്കളാഴ്​ച വൈറസ്​ സ്ഥിരീകരിച്ചത്​. പ്രതിദിന കേസുകൾ സർവകാല റെക്കോർഡ്​ ഭേദിച്ച്​ കുതിക്കുകയാണ്​. അതിനനുസരിച്ച്​ ആക്​ടീവ്​ കേസുകളും വർധിക്കുന്നുണ്ട്​. ആശുപത്രി വാർഡുകളിൽ ചികിത്സയിലുള്ളവരുടെയും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെയും എണ്ണം വർധിക്കുന്നു. രോഗമുക്​തി നിരക്കും വർധിച്ചുവരുന്നതാണ്​ നേരിയ ആശ്വാസം. 3203 പേർ തിങ്കളാഴ്​ച രോഗമുക്​തി നേടി. ഇതും കുവൈത്തിലെ സർവകാല റെക്കോർഡ്​ ആണ്​. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 2477 ആയി. 43,356 ആണ്​ ആക്​ടീവ്​ കോവിഡ്​ കേസുകൾ. 266 പേർ ആശുപത്രിയിൽ ചികിത്സയിലാണ്​. 33 പേർ തീവ്രപരിചരണ വിഭാഗത്തിലും കഴിയുന്നു. ആകെ ആക്​ടീവ്​ കേസുകളുടെ വളരെ ചെറിയ ശതമാനം മാത്രമേ ഗുരുതരാവസ്ഥയിലുള്ളൂ എന്നതും ആശ്വാസമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.