പിടികൂടിയ കണ്ടെയ്നറുകളിൽനിന്ന് ഇന്ധനം മാറ്റുന്നു
കുവൈത്ത് സിറ്റി: കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിട്ടുള്ള പെട്രോളിയം ഡെറിവേറ്റീവിന്റെ (ഡീസൽ) 33 കണ്ടെയ്നറുകൾ കസ്റ്റംസ് പിടികൂടി. വടക്കൻ തുറമുഖങ്ങളിലെയും ഫൈലാക്ക ദ്വീപിലെയും ഇൻസ്പെക്ടർമാരാണ് കണ്ടെയ്നറുകൾ പിടിച്ചെടുത്തത്. ഇവ കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിക്ക് (കെ.എൻ.പി.സി) കൈമാറിയതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.
കുവൈത്ത് ഫയർഫോഴ്സിന്റെ ഏകോപനത്തിലും സഹകരണത്തിലും കെ.എൻ.പി.സി ടാങ്കുകളിലേക്ക് ഇന്ധനം മാറ്റി. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട കസ്റ്റംസ്, കെ.എൻ.പി.സി എന്നിവയെ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.