കുവൈത്തിൽ റൗണ്ട്​ എബൗട്ടിൽ നട്ടുവളർത്തിയ ചെടികൾ

പൂക്കളും പച്ചപ്പും നിലനിർത്താൻ ചെലവഴിക്കുന്നത്​ കോടികൾ

കുവൈത്ത്​ സിറ്റി: പുല്ലുമുളക്കാത്ത മരുഭൂമിയിൽ പച്ചപ്പും വർണപ്പൊലിമയും നിലനിർത്താൻ ചെലവഴിക്കുന്നത്​ കോടികൾ.കൃത്യമായി നനച്ചും നല്ല പരിചരണം നൽകിയുമാണ്​ രാജ്യത്തെ പാർക്കുകളിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ അങ്കണങ്ങളിലും ചെടികൾ നിലനിർത്തുന്നത്​. നൂറുകണക്കിന്​ പേരുടെ ഉപജീവനം കൂടിയാണിത്​. മാളുകളിലും റിസോർട്ടുകളിലും മറ്റും ചെടികളും മരങ്ങളും പരിചരിക്കാൻ കരാർ നൽകുന്നത്​ വലിയ തുകക്കാണ്​. ദീവാനിയകളിലും സ്വകാര്യ ഭവനങ്ങളിലും ചെടികൾ നട്ടുവളർത്തുന്നുണ്ട്​. ഇൗയിനത്തിൽ രാജ്യത്ത്​ മൊത്തം ചെലവഴിക്കുന്ന തുകയുടെ കണക്കുകൾ ലഭ്യമല്ല.

പരിപാലന ചെലവ്​ പരിഗണിക്കു​േമ്പാൾ കോടികൾ വരുമെന്ന്​ ഉറപ്പാണ്​. കുവൈത്തിൽ ഏറ്റവും വിസ്​തൃതിയിൽ ഇത്തരത്തിൽ പൂന്തോട്ടം കാണാനാവുക ബയാൻ പാലസിലാണ്​. ഭരണസിരാ കേന്ദ്രമായ ബയാൻ പാലസിൽ അതിഥികളെ സ്വാഗതം ചെയ്യുന്നത്​ രണ്ടുവശത്തും പൂത്തുനിൽക്കുന്ന തോട്ടങ്ങളാണ്​. കുവൈത്തിലെ കടുത്ത ചൂടുകാലാവസ്ഥയിൽ ചെടികൾക്കും മരങ്ങൾക്കും സൂക്ഷ്​മ പരിചരണം ആവശ്യമാണ്​. റോഡരിൽ നട്ടുവർത്തിയിരിക്കുന്ന ചെടികൾ കുവൈത്തിലെ കാലാവസ്ഥക്ക്​ അനുയോജ്യമായതും കുറഞ്ഞ ജലസേചനവും പരിചരണവും മാത്രം ആവശ്യമുള്ളതുമാണ്​. എന്നാലും അധികൃതർ ഇവ പരിപാലിക്കുന്നുണ്ട്​.പരിസ്ഥിതി സംരക്ഷണത്തിന്​ വലിയ പ്രാധാന്യമാണ്​ കുവൈത്ത്​ സർക്കാർ നൽകുന്നത്​. നാച്ചുറൽ റിസർവുകൾ ഇതിൽ പ്രധാനപ്പെട്ടതാണ്​.

ജഹ്​റ നാച്ചുറൽ റിസർവിൽ രണ്ടാംഘട്ട വികസന ഭാഗമായി 3000 സിദ്​ർ മരങ്ങൾ നടുമെന്ന്​ പരിസ്ഥിതി പബ്ലിക്​ അതോറിറ്റി അറിയിച്ചിട്ടുണ്ട്​. ഒന്നാംഘട്ടത്തിൽ കഴിഞ്ഞ വർഷം ഒക്​ടോബർ 3000 സിദ്​ർ മരം നട്ടിരുന്നു. പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിലാണ്​ പദ്ധതി നടപ്പാക്കുന്നത്​. കുവൈത്തി​െൻറ കാലാവസ്ഥക്കും മണ്ണിനും അനു​യോജ്യമായ മറ്റു മരങ്ങളും നട്ടുവളർത്താൻ പ്രത്യേക പദ്ധതികൾ ആവിഷ്​കരിക്കും.വേനലിൽ കനത്ത ചൂട്​ അനുഭവപ്പെടുന്ന കുവൈത്തി​െൻറ കാലാവസ്ഥക്ക്​ അനുയോജ്യമാണ്​ സിദ്​ർ മരം. കുറഞ്ഞ ജലസേചനം കൊണ്ട്​ പച്ചപ്പ്​ നിലനിർത്താൻ ഇവക്ക്​ കഴിയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.