കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ച് ഒമ്പത് ദിവസംകൊണ്ട് 44,000ത്തിലേറെ പേർ രജിസ്റ്റർ ചെയ്തു. നേരത്തേ രജിസ്റ്റർ ചെയ്യുന്നവർക്കല്ല മുൻഗണനയെന്നും വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മുൻഗണന നിശ്ചയിക്കാൻ ആരോഗ്യ മന്ത്രാലയത്തെ സഹായിക്കുന്ന വിവരങ്ങളാണ് രജിസ്ട്രേഷനിലൂടെ ശേഖരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് കുവൈത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു. കുവൈത്തിൽ ഫൈസർ/ ബയോൺടെക് കോവിഡ് വാക്സിൻ ഡിസംബർ അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ദിവസം 10,000 പേർക്ക് കുത്തിവെപ്പെടുക്കാനുള്ള സംവിധാനമാണ് ആരോഗ്യ മന്ത്രാലയം ഒരുക്കുന്നത്. മിഷ്രിഫ് ഫെയർ ഗ്രൗണ്ട്, ജഹ്റ, അഹ്മദി എന്നിവിടങ്ങളിലാണ് വാക്സിൻ വിതരണ കേന്ദ്രങ്ങൾ.
55 വയസ്സിന് മുകളിലുള്ളവർ, മാറാരോഗികൾ, ഭിന്നശേഷിക്കാർ, ആരോഗ്യ പ്രവർത്തകർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മറ്റുള്ളവർ, കുവൈത്തികൾ എന്നിവർക്കാണ് മുൻഗണന നൽകുന്നത്.ഭക്ഷ്യ, മരുന്ന് അലർജിയുള്ളവർ, സാംക്രമിക രോഗമുള്ളവർ, ഗർഭിണികൾ, 30 ദിവസത്തിനിടെ ഏതെങ്കിലും വാക്സിൻ സ്വീകരിച്ചവർ, 18 വയസ്സിന് താഴെയുള്ളവർ എന്നിവർക്ക് വാക്സിൻ നൽകില്ല.
ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് സന്ദർശിക്കുക
വാക്സിനേഷനുമായി ബന്ധപ്പെട്ട ലിങ്ക് തുറക്കുക
പേര്, ഫോൺ നമ്പർ, പാസ്പോർട്ട് നമ്പർ, സിവിൽ െഎഡി നമ്പർ, സിവിൽ െഎഡി സീരിയൽ നമ്പർ എന്നിവ നൽകുക
രജിസ്ട്രേഷൻ പൂർത്തിയായതിെൻറ നോട്ടിഫിക്കേഷൻ ലഭിക്കും
അപ്പോയിൻറ്മെൻറ് സംബന്ധിച്ച വിവരങ്ങൾ ഫോണിൽ സന്ദേശമായി വരും
അപ്പോയിൻറ്മെൻറ് സമയത്ത് നിശ്ചിത
കേന്ദ്രത്തിൽ വാക്സിനേഷന് എത്തുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.