കുവൈത്ത് സിറ്റി: വൈറസ് പ്രതിരോധിക്കാൻ രാജ്യത്ത് ചില ഭാഗങ്ങളിൽ പൂർണ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്ന് സഫ അൽ ഹാഷിം എം.പി ആവശ്യപ്പെട്ടു. ഖൈത്താൻ, ജലീബ് അൽ ശുയൂഖ്, മഹബൂല, ശുവൈഖ്, മരുപ്രദേശങ്ങൾ തുടങ്ങിയ ഭാഗങ്ങളിലാണ് പൂർണ നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് അവർ ആവശ്യപ്പെട്ടത്. പകർച്ചവ്യാധിയുടെ ഉറവിടം കണ്ടെത്താൻ ഇത് അത്യാവശ്യമാണ്. വൈറസ് സ്ഥിരീകരിച്ച ഭാഗങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ സാമൂഹിക വ്യാപനത്തിന് വഴിവെക്കും. വിദേശികൾ സർക്കാർ മാർഗനിർദേശം പാലിക്കാതെ പുറത്തിറങ്ങുന്നത് തടയാൻ പൂർണ നിയന്ത്രണം മാത്രമാണ് വഴിയെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.