Posted On
date_range Updated On
date_range 787 പേർക്ക് കൂടി കോവിഡ്; 694 പേർക്ക് രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച 787 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,28,080 പേർക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 694 പേർ ഉൾപ്പെടെ 119,080 പേർ രോഗമുക്തി നേടി. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 789 ആയി. ബാക്കി 8211 പേരാണ് ചികിത്സയിലുള്ളത്. 110 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
6737 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ 9,33,626 പേർക്ക് കുവൈത്തിൽ കോവിഡ് പരിശോധന നടത്തി.തീവ്രപരിചരണ വിഭാഗത്തിൽ നാലുപേർ കുറഞ്ഞപ്പോൾ മരണവും ഒന്ന് കുറഞ്ഞു. െഎ.സി.യുവിലുള്ളവരിൽ 90 ശതമാനവും കുവൈത്തികളാണ്. പുതിയ കേസുകളും രോഗമുക്തിയും രണ്ടുമാസത്തിലേറെയായി ഏകദേശം ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 8000ത്തിനടുത്ത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.