Posted On
date_range Updated On
date_range കുവൈത്ത് സർവകലാശാലയിലെ 52 ജീവനക്കാർക്ക് കോവിഡ്
കുവൈത്ത് സിറ്റി: കുവൈത്ത് സർവകലാശാലയിലെ 52 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം കഴിഞ്ഞയാഴ്ച നടത്തിയ സ്വാബ് പരിശോധനയിൽ നിന്നാണ് ഇത്രയും പേരിൽ കോവിഡ് കണ്ടെത്തിയത്. മൊത്തം പരിശോധനക്ക് വിധേയമായരിൽ ആറു ശതമാനത്തിന് മാത്രമാണ് വൈറസ് ബാധ. നാലു കേന്ദ്രങ്ങളിലായി 882 പേർക്കാണ് പരിശോധന നടത്തിയത്.സബാഹ് അൽ സാലിം യൂനിവേഴ്സിറ്റി, ഖാലിദിയ, യൂനിവേഴ്സിറ്റി ശുവൈഖ്, ജാബിരിയ എന്നിവിടങ്ങളിലായിരുന്നു പരിശോധന. കോവിഡ് കണ്ടെത്തിയവർ ഇടപെട്ട ഭാഗങ്ങളിലെ പ്രതലങ്ങൾ അണുമുക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.