കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന രണ്ട് മലയാളികൾ മരിച്ചു. ആറന്മുള ഇടയാറൻമുള (കോഴിപ്പ ാലം) വടക്കനമൂട്ടിൽ രാജേഷ് കുട്ടപ്പൻ നായർ (51), തൃശൂർ വലപ്പാട് തോപ്പിയിൽ വീട്ടില്‍ അബ്ദുൽ ഗഫൂർ (54) എന്നിവരാണ് മരി ച്ചത്. ബദർ അൽ മുല്ല കമ്പനിയിൽ ജീവനക്കാരനായിരുന്ന രാജേഷ് കുട്ടപ്പൻ നായർക്ക് താമസിക്കുന്ന കെട്ടിടത്തിൽ നേരത്തെ കോവിഡ് ബാധിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.
നേരത്തെ ഫർവാനിയ ആശുപത്രിയിലായിരുന്ന ഇദ്ദേഹത്തെ ഏപ്രിൽ 15ന് ജാബിർ ആശുപത്രിയിലെ കോവിഡ് വാർഡിലേക്ക് മാറ്റുകയും 17ന് തീവ്രപരിചരണ വിഭാഗത്തിലാക്കുകയുമായിരുന്നു. ഭാര്യ: ഗീത. ആറാം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന ആൺകുട്ടികളുമുണ്ട്.
തൃശൂർ വലപ്പാട് സ്വദേശി അബ്ദുൽ ഗഫൂൾ സിറ്റിയിൽ തയ്യൽ ജോലിക്കാരനായിരുന്നു. അബ്ദുൽ ഗഫൂറിന് ന്യൂ മോണിയ ഉണ്ടായിരുന്നു ഹൃദയ രോഗിയുമായിരുന്നു. ഭാര്യ: ഷാഹിദ. ഇദ്ദേഹത്തിന് മുഹമ്മദ്, അഫ്സാദ് എന്ന് പേരുള്ള രണ്ടുമക്കളും കുവൈത്തിൽ തയ്യൽ ജോലിക്കാരാണ്. മരുമകൾ: ജബി ഫാത്തിമ. രണ്ടുമക്കളും കോവിഡ് ക്വാറൈൻറനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.