Posted On
date_range Updated On
date_range നിർമാണ പ്രവർത്തി; റോഡ് അടച്ചിടും
കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണികളുടെ ഭാഗമായി അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഒരു ഭാഗം താൽക്കാലികമായി അടച്ചിടുന്നതായി കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. രണ്ടാം റിങ് റോഡ് ഇന്റർസെക്ഷൻ മുതൽ എൻജിനീയേഴ്സ് അസോസിയേഷൻ ഇന്റർസെക്ഷൻ വരെയുള്ള പാത 15 ദിവസത്തേക്ക് അടച്ചിടുന്നത്.
വാഹനമോടിക്കുന്നവർ ഗതാഗത നിർദേശങ്ങൾ കൃത്യമായി പാലിക്കാനും, ബദൽ വഴികൾ ഉപയോഗിക്കാനും, യാത്രക്കിടെ അധിക ജാഗ്രത പുലർത്താനും ട്രാഫിക് വകുപ്പ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.