Posted On
date_range Updated On
date_range 700 ദീനാർ മോഷ്ടിച്ചതായി പരാതി
കുവൈത്ത് സിറ്റി: മുറിയിൽനിന്ന് പ്രവാസി 700 ദീനാർ മോഷ്ടിച്ചതായി പരാതി. കൂടെ താമസിക്കുന്നയാളാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. താൻ ഇല്ലാത്ത സമയത്താണ് തന്റെ മുറിയിൽനിന്ന് പണം കാണാതായതെന്ന് മറ്റൊരു പ്രവാസി നൽകിയ പരാതിയില്‍ പറയുന്നു.
എന്നാൽ പണം കാണാതായതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് റൂംമേറ്റ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി കേസ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.