കുവൈത്ത് സിറ്റി: വാണിജ്യ-വ്യവസായിക സ്ഥാപനങ്ങൾ ഫയർ ലൈസൻസ് കൃത്യസമയത്ത് പുതുക്കണമെന്ന് ജനറൽ ഫയർ ഫോഴ്സ് നിർദേശിച്ചു.
സുരക്ഷാ മാനദണ്ഡങ്ങളും അഗ്നി പ്രതിരോധ സംവിധാനങ്ങളുടെ സന്നദ്ധതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്.
ലൈസൻസ് പുതുക്കുന്നതിൽ വൈകിയാൽ പിഴ, നിയമനടപടി, സ്ഥാപന അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. ലൈസൻസ് കാലഹരണ തീയതികൾ ശ്രദ്ധയിൽ വെച്ച് മുൻകൂട്ടി പുതുക്കണമെന്നും പുതുക്കുന്നതിനുമുമ്പ് എല്ലാ സാങ്കേതിക ആവശ്യകതകളും പാലിക്കണമെന്നും ഉടമകളോട് ആവശ്യപ്പെട്ടു. സമയബന്ധിത പുതുക്കൽ നിയമപരമായ ബാധ്യത മാത്രമല്ല, അപകടസാധ്യത കുറക്കുന്ന പ്രധാന സുരക്ഷാ നടപടിയാണെന്നും ഫയർ ഫോഴ്സ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.