കുവൈത്ത് ആശയവിനിമയ-വിവരസാങ്കേതികവിദ്യാ സഹമന്ത്രിയും വാർത്താവിനിമയ-സാംസ്കാരിക വകുപ്പ് ചുമതലയുള്ള മന്ത്രി ഉമർ അൽ ഉമർ, സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബുമായി കൂടിക്കാഴ്ചയിൽ

ടൂറിസം വിപുലീകരണം; കുവൈത്തും സൗദിയും ചർച്ച നടത്തി

കുവൈത്ത് സിറ്റി: ടൂറിസം സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി കുവൈത്തും സൗദി അറേബ്യയും. കുവൈത്ത് ആശയവിനിമയ-വിവരസാങ്കേതികവിദ്യാ സഹമന്ത്രിയും വാർത്താവിനിമയ-സാംസ്കാരിക വകുപ്പ് ചുമതലയുള്ള മന്ത്രി ഉമർ അൽ ഉമർ, സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബുമായി കൂടിക്കാഴ്ച നടത്തി.

വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. ബഹ്‌റൈനിൽ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ പത്താമത് യോഗത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.

കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരവും ആഴത്തിൽ വേരൂന്നിയതുമായ സാഹോദര്യ ബന്ധവും, ഇരുരാജ്യങ്ങളിലെയും ടൂറിസം മേഖലയെ പിന്തുണക്കാനും വികസിപ്പിക്കാനും ടൂറിസം അനുബന്ധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള വഴികളും ഇരുവരും അവലോകനം ചെയ്തു.

ഇരുരാജ്യങ്ങളുടെയും വിഭവങ്ങളും ശേഷികളും പരമാവധി പ്രയോജനപ്പെടുത്തുന്നതിനും, വിനോദസഞ്ചാര മേഖലയിലെ ഏകോപനം, സഹകരണം, വൈദഗ്ധ്യ-അനുഭവ കൈമാറ്റം എന്നിവയുടെ പ്രാധാന്യവും മറ്റു വിഷയങ്ങളും ചർച്ച ചെയ്തു.

Tags:    
News Summary - Kuwait and Saudi Arabia hold talks on Tourism expansion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.