കുവൈത്ത് സിറ്റി: രാജ്യത്ത് ബുധനാഴ്ച വരെ തെളിഞ്ഞ ആകാശവും വെള്ളിയാഴ്ച ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും ജ്യോതിശാസ്ത്രജ്ഞനായ അദെൽ അൽ മർസൂഖിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഉപദ്വീപിന്റെ മിക്ക ഭാഗങ്ങളിലും നിലവിൽ ഉയർന്ന മർദമുണ്ട്. ഇത് വടക്കുപടിഞ്ഞാറൻ കാറ്റിന്റെ മിതമായ പ്രവേശനത്തിന് കാരണമാകുന്നു.
മണിക്കൂറിൽ എട്ടു മുതൽ 20 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാം. അന്തരീക്ഷം തണുപ്പുള്ളതും വരണ്ടതും മേഘരഹിതവുമാകും. രാത്രിയിൽ താപനില 11 മുതൽ 15 ഡിഗ്രി വരെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പകൽ സമയത്ത് ഇത് 22നും 23നും ഇടയിലായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് ബുധനാഴ്ച വരെ തുടരും.
ബുധനാഴ്ച ശൈത്യകാലം ആരംഭിക്കുന്നതോടെ രാത്രികൾ നീണ്ടതും പകലുകൾ ചെറുതുമായിരിക്കും. അതേസമയം, ശനിയാഴ്ച രാവിലെ വരെ ഇടിമിന്നലിന് സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റിനും മേഘരഹിതമായ കാലാവസ്ഥക്കുമൊപ്പം ശനിയാഴ്ച രാവിലെ താപനില വളരെ കുറയാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.