കുവൈത്ത് സിറ്റി: സിവിൽ ഡിഫൻസ് സെന്റർ ദജീജിൽ നിന്നും ജലീബിലേക്ക് മാറ്റുന്നു. ഇതുസംബന്ധമായ അഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം കഴിഞ്ഞ ദിവസം ചേര്‍ന്ന ഫർവാനിയ മുനിസിപ്പാലിറ്റി അംഗീകരിച്ചു. ജലീബിലെ ബ്ലോക്ക് ആറിലേക്കാണ് സെന്റർ മാറ്റുകയെന്ന് മുനിസിപ്പൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ഖാലിദ് അൽ മുതൈരി അറിയിച്ചു.അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ പണി പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടാക്കും. നിർമാണ ചട്ടങ്ങളുമായും സുരക്ഷയുമായും ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള ദേശീയ ഫണ്ട് പൊതു അതോറിറ്റിയുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.