കുവൈത്ത് സിറ്റി: തട്ടിപ്പു കാളുകളും സന്ദേശങ്ങളും നേരിടുന്നതിന് ഉടനടി റിപ്പോർട്ട് ചെയ്യണമെന്ന് ആഭ്യർഥിച്ച്കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര). അജ്ഞാത കാളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ സർക്കാർ ഏകീകൃത അപ്ലിക്കേഷനായ 'സഹൽ' വഴി ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് സിട്ര പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ഡിജിറ്റൽ തട്ടിപ്പുകളിൽനിന്ന് ജനങ്ങളെ സംരക്ഷിക്കാനും സൈബർ സുരക്ഷ മെച്ചപ്പെടുത്താനുംവേണ്ടിയാണ് പുതിയ നീക്കം. റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങൾ തട്ടിപ്പിന്റെ ഉറവിടം കണ്ടെത്താനും കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനും സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.സംശയാസ്പദ സന്ദേശങ്ങൾക്ക് പ്രതികരിക്കരുതെന്നും, അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും സിട്ര മുന്നറിയിപ്പ് നൽകി. രാജ്യത്ത് സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം നിലനിർത്തുന്നതിന് വിവരങ്ങള്‍ ഉടൻ അറിയിക്കേണ്ടത് അനിവാര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.