കുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃതമായി നേടിയതെന്ന് തെളിഞ്ഞ 434 പേരുടെ കൂടി പൗരത്വം പിൻവലിക്കുമെന്ന് കുവൈത്ത് പൗരത്വത്തിനായുള്ള സുപ്രീം കമ്മിറ്റി വ്യക്തമാക്കി.ആക്ടിംഗ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഇരട്ട പൗരത്വം കാരണം പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ 10, 11 പ്രകാരം അഞ്ചു പേർക്ക് കുവൈത്ത് പൗരത്വം നഷ്ടപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വ്യാജരേഖ ചമക്കൽ, വഞ്ചന എന്നിവയിലൂടെ പൗരത്വം നേടിയതിനും, അംഗത്വ രേഖ വഴി പൗരത്വം നേടിയതുമായ 275 പേരുടെ പൗരത്വവും റദ്ദാക്കി. മുഴുവൻ പേരുടെയും പേരുകൾ അടങ്ങിയ ലിസ്റ്റ് മന്ത്രിസഭക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.