കുവൈത്തിൽ 316 പേരുടെ പൗരത്വം പിൻവലിച്ചു

കുവൈത്ത് സിറ്റി: അനധികൃതമായി നേടിയതെന്ന് തെളിഞ്ഞ 316 പേരുടെ പൗരത്വം പിൻവലിച്ചു. ആശ്രിതരായി പൗരത്വം നേടിയവരും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു. ഇതു സംബന്ധിച്ച അഞ്ച് ഉത്തരവുകളും രണ്ട് മന്ത്രിസഭാ തീരുമാനങ്ങളും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. 88 പേരുടെ പൗരത്വം റദ്ദാക്കുന്നതാണ് പ്രധാന ഉത്തരവുകളിൽ ഒന്ന്.

ദേശീയതാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. നടപടികളുടെ ഭാഗമായി പൗരത്വ സർട്ടിഫിക്കറ്റുകൾ പിൻവലിക്കുകയും ആശ്രിതരുടെ പൗരത്വവും റദ്ദാക്കുകയും ചെയ്തു. നേരത്തെയും നിരവധി പേരുടെ പൗരത്വം രാജ്യത്ത് റദ്ദാക്കിയിരുന്നു.

Tags:    
News Summary - Citizenship of 316 people revoked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.