ചൈനയിൽനിന്ന്​ മരുന്നുമായി ആറാമത്​ വിമാനമെത്തി

കുവൈത്ത്​ സിറ്റി: ചൈനയിൽനിന്ന്​ മരുന്നും ചികിത്സാ ഉപകരണങ്ങളുമായി ആറാമത്​ വിമാനം കുവൈത്തിലെത്തി. കുവൈത്ത്​ വ ്യോമസേനയുടെ വിമാനത്തിലാണ്​ മരുന്ന്​ എത്തിച്ചത്​. കുവൈത്ത്​ ആരോഗ്യ മന്ത്രാലയത്തിന്​ സ്​ട്രാറ്റജിക്​ സ്​റ്റോക്ക്​ ഉറപ്പുവരുത്താനാണ്​ മരുന്നെത്തിച്ചത്​. ഒാരോ വിമാനത്തിലും 50 ടൺ ഉൽപന്നങ്ങളാണ്​ ഉണ്ടായിരുന്നത്​. ചൈനീസ്​ മെഡിക്കൽ സംഘം നിലവിൽ കുവൈത്തിൽ സേവനം ചെയ്യുന്നുണ്ട്​. പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച മെഡിക്കൽ സംഘമാണ്​ കുവൈത്തിലുള്ളത്​. ഫീൽഡ്​ ടൂറുകളും ആരോഗ്യ മന്ത്രാലയത്തിന്​ കീഴിലെ വിദഗ്​ധരുമായുള്ള ചർച്ചകളുമാണ്​ അജണ്ടയിലുള്ളത്​. സംഘം വ്യാഴാഴ്​ച തിരിച്ചുപോവും.
Tags:    
News Summary - china-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.