കുവൈത്ത് സിറ്റി: ഇന്ത്യയിലെ പ്രമുഖ ട്രാവൽസ് ഗ്രൂപ്പായ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നു. ആദ്യഘട്ട സർവിസ് ജൂൺ 10 ബുധനാഴ്ച കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവടങ്ങിലേക്കാണ്.
തുടർന്നുള്ള ദിവസങ്ങളിൽ കോഴിക്കോടിനും കൊച്ചിക്കും പുറമെ തിരുവനന്തപുരം, മംഗലാപുരം എന്നീ സ്ഥലങ്ങളിലേക്കും സർവിസ് ക്രമീകരിച്ചിട്ടുണ്ട്. യാത്ര ചെയ്യാൻ താൽപ്പര്യമുള്ളവർ അക്ബർ ട്രാവൽസിെൻറ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് റീജനൽ മാനേജർ ഷൈഖ് അബ്ദുല്ല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.