ഇന്ന് മഴക്ക് സാധ്യത; അസ്ഥിര കാലാവസ്ഥ കഴിഞ്ഞ് ചൂടുകാലം

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് മഴക്ക് സാധ്യത. വൈകുന്നേരം വരെ അസ്ഥിര കാലാവസ്ഥക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ചില സമയങ്ങളിൽ ശക്തമായ കാറ്റും തുറസ്സായ പ്രദേശങ്ങളിൽ പൊടിപടലവും അനുഭവപ്പെടും. വാഹനമോടിക്കുന്നവരും കടൽ യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. വ്യാഴാഴ്ചത്തെ കാലാവസ്ഥ ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായിരുന്നു. വൈകീട്ടോടെ ചില പ്രദേശങ്ങളിൽ ചാറ്റൽ മഴ എത്തി.

വെള്ളിയാഴ്ച 10 മുതൽ 42 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. ഇടക്കിടെ മഴക്ക് സാധ്യതയുണ്ട്. ഇടിമിന്നലും പൊടിക്കാറ്റും പ്രതീക്ഷിക്കാം. വെള്ളിയാഴ്ച വൈകുന്നേരം നേരിയ കാലാവസ്ഥയും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നു. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 12 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും നേരിയ മഴക്ക് സാധ്യതയുമുണ്ട്.

ശനിയാഴ്ച ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും. മണിക്കൂറിൽ എട്ട് മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. ശനിയാഴ്ച രാത്രി നേരിയ കാലാവസ്ഥയും ഭാഗികമായി മേഘാവൃതവും ആയിരിക്കും.

അതേസമയം, ന്യൂനമർദ്ദ വ്യവസ്ഥയുടെ വികാസവും താരതമ്യേന ചൂടുള്ള വായു പിണ്ഡവും രാജ്യത്തെ ബാധിക്കുന്നതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വരും ദിസങ്ങളിൽ താപനിലയിൽ ഉയർച്ചയും കനത്ത ചൂടും അനുഭവപ്പെട്ടു തുടങ്ങും.

Tags:    
News Summary - Chance of rain today; Unstable weather The hot season is over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.