സി.​ബി.​എ​സ്.​ഇ കു​വൈ​ത്ത് ക്ല​സ്റ്റ​ർ ഫു​ട്ബാ​ൾ ജേ​താ​ക്ക​ളാ​യ സാ​ൽ​മി​യ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ൾ ടീം

സി.​ബി.​എ​സ്.​ഇ കു​വൈ​ത്ത് ക്ല​സ്റ്റ​ർ ഫു​ട്ബാ​ൾ; സാ​ൽ​മി​യ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ൾ ജേ​താ​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇം​ഗ്ലീ​ഷ് അ​ക്കാ​ദ​മി സ്കൂ​ളി​ൽ (ഐ.​ഇ.​എ.​എ​സ്) ന​ട​ന്ന 26ാാമ​ത് സി.​ബി.​എ​സ്.​ഇ കു​വൈ​ത്ത് ക്ല​സ്റ്റ​ർ ഫു​ട​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ൾ (ഐ.​പി.​എ​സ്) ജേ​താ​ക്ക​ൾ.

ഫൈ​ന​ലി​ൽ ഐ.​ഐ.​എ​സ്.​എ​മ്മി​നെ തോ​ൽ​പി​ച്ചാ​ണ് നേ​ട്ടം. കു​വൈ​ത്തി​ലെ 19 ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ൾ പ​​ങ്കെ​ടു​ത്ത ചാ​മ്പ്യ​ഷി​പ്പി​ൽ ഐ.​പി.​എ​സ് ടീം ​മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​താ​യി കോ​ച്ചും ടെ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​റു​മാ​യ ഇ​ർ​ഷാ​ദു​ൽ ഹ​ഖ് പ​റ​ഞ്ഞു.

മി​ക​ച്ച രീ​തി​യി​ലു​ള്ള പ​രി​ശീ​ല​നം വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​താ​യി ടീം ​അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ഐ.​ഇ.​എ.​എ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജെ​യിം​സ് ട​സ്കാ​നോ, ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​റി​ക് മി​സ്ക്വി​റ്റ, ഐ.​പി.​എ​സ് പ്രി​ൻ​സി​പ്പ​ൽ ലൂ​സി ചെ​റി​യാ​ൻ, ഐ.​ഐ.​എ​സ്.​എം പ്രി​ൻ​സി​പ്പ​ൽ ഇ​ന്ദു​ലേ​ഖ സു​രേ​ഷ് എ​ന്നി​വ​ർ വി​വി​ധ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Tags:    
News Summary - CBSE Kuwait Cluster Football- Salmia Indian Public School Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.