കെ.എം.സി.സി കുവൈത്ത്​ സംഘടിപ്പിച്ച സി.ബി. അബ്​ദുല്ല ഹാജി അനുസ്​മരണം

സി.ബി. അബ്​ദുല്ല ഹാജി അനുസ്​മരണവും പ്രാർഥന സദസ്സും

കുവൈത്ത്​ സിറ്റി: ചെങ്കള ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും മുസ്​ലിം ലീഗ് കാസർകോട്​ നിയോജകമണ്ഡലം വൈസ് പ്രസിഡൻറുമായിരുന്ന സി.ബി. അബ്​ദുല്ല ഹാജിയുടെ നിര്യാണത്തിൽ കുവൈത്ത്​ കെ.എം.സി.സി അനുശോചനവും പ്രാർഥന സദസ്സും നടത്തി. ഹകീം ഹസനി ഖുർആൻ പാരായണത്തോടെ ആരംഭിച്ച യോഗം കെ.എം.സി.സി ചെയർമാൻ നാസർ മഷ്ഹൂർ തങ്ങൾ ഉദ്‌ഘാടനം നിർവഹിച്ചു. മണ്ഡലം ആക്ടിങ്​ പ്രസിഡൻറ്​ ഉസ്മാൻ അബ്​ദുല്ല അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡൻറ്​ ശറഫുദ്ദീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി എം.കെ. അബ്​ദുൽ റസാഖ്, ട്രഷറർ എം.ആർ. നാസർ, ജില്ലാ ആക്ടിങ്​ പ്രസിഡൻറ്​ മുഹമ്മദ് ആറങ്ങാടി, ജനറൽ സെക്രട്ടറി അബ്​ദുല്ല കടവത്ത്, സംസ്ഥാന ഭാരവാഹികളായ ശഹീദ് പാട്ടില്ലത്ത്, റസാഖ് അയ്യൂർ, ഡോ. ഗോപകുമാർ, ശിഹാബ് തങ്ങൾ ഇസ്​ലാമിക് അക്കാദമി പ്രസിഡൻറ്​ മുനീർ കുണിയ, ഇസ്മായിൽ ബേവിഞ്ച തുടങ്ങിയവർ സംസാരിച്ചു. ഇക്ബാൽ മാവിലാടം അനുശോചന പ്രസംഗം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും ട്രഷറർ അഹ്‌മദ്‌ ബേവിഞ്ച നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.