സബ്‌സിഡി ഡീസല്‍ മോഷ്ടിക്കാൻ ശ്രമം; മൂന്നു പേർ പിടിയിൽ

കുവൈത്ത് സിറ്റി: സബ്‌സിഡി ഡീസല്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ മൂന്നു പേർ പിടിയിൽ. ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് മൂന്ന് വിദേശികളെ പിടികൂടിയത്. പ്രതികള്‍ അറബ് വംശജരാണ്. കള്ളക്കടത്ത് നടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തു നിന്നും പെട്രോളിയം ഉൽപന്നങ്ങളും മറ്റ് കെമിക്കലുകളും കയറ്റുമതി ചെയ്യാനോ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇത്തരം സാധനങ്ങള്‍ ഇറക്കുമതി ചെയ്യാനോ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി വാങ്ങണം. ഇതിന് അംഗീകാരമുള്ള കമ്പനികളിലൂടെ നടപടികള്‍ സ്വീകരിക്കുകയും വേണമെന്നാണ് നിയമം. 

Tags:    
News Summary - Caught trying to steal subsidized diesel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.