കുവൈത്ത് സിറ്റി: കുവൈത്ത് മൊബൈൽ െഎഡിയിൽ ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹനമോടിക്കുേമ്പാൾ ഡ്രൈവിങ് ലൈസൻസ് കാർഡ് കൈവശം വെക്കണമെന്ന് അധികൃതർ വ്യക്തമാക്കി. അല്ലാത്ത പക്ഷം നിയമലംഘനമായി കണക്കാക്കി നടപടിയെടുക്കും. കഴിഞ്ഞ ആഴ്ചയാണ് കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷൻ ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിെൻറ മൂന്നാമത്തെ ഡോസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ചത്.
സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽവത്കരിക്കുന്നതിെൻറ ഭാഗമായാണ് കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയത്. ഡിജിറ്റൽ സിവിൽ െഎഡി നിലവിൽ വന്നതോടെ സിവിൽ െഎഡി കാർഡ് കൊണ്ടുനടക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പരിശോധന വേളയിൽ ഡിജിറ്റൽ െഎഡി കാണിച്ചാലും മതിയെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഡ്രൈവിങ് ലൈസൻസിെൻറ കാര്യത്തിൽ മറിച്ചായി നിലപാട്.
ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് സ്വീകരിക്കാമെന്ന സർക്കാർ തീരുമാനം വന്നാൽ ഭാവിയിൽ ഇത് മാറാനും സാധ്യതയുണ്ട്. വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അധികം വൈകാതെ കുവൈത്ത് മൊബൈൽ െഎഡിയിൽ ഉൾപ്പെടുത്തുമെന്ന് വാർത്താവിനിമയ മന്ത്രി ഡോ. റന അൽ ഫാരിസ് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.