ഹെലികോപ്റ്ററുകളുടെ കൈമാറ്റ ചടങ്ങിൽ മന്ത്രി ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് ഉദ്യോഗസ്ഥർക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്ത് സായുധസേനക്ക് കരുത്തായി ഫ്രഞ്ച് നിർമിത കാരക്കൽ ഹെലികോപ്റ്ററുകൾ കുവൈത്തിലെത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങില്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് ഹെലികോപ്റ്ററുകള്‍ സ്വീകരിച്ചു. സായുധ സേനയുടെ കഴിവുകൾ വികസിപ്പിക്കുമെന്ന് ശൈഖ് ഫഹദ് വ്യക്തമാക്കി.
കരസേനയുടെ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2016 ആഗസ്റ്റിലാണ് 30 ഹെലികോപ്റ്ററുകൾക്ക് ഫ്രഞ്ച് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചത്. ഇതില്‍ അവസാനത്തെ രണ്ട് ഹെലികോപ്റ്ററുകളാണ് കുവൈത്തില്‍ കഴിഞ്ഞ ദിവസം എത്തിയത്. 30 ഹെലികോപ്റ്ററുകളില്‍ 24 ഹെലികോപ്റ്ററുകൾ കുവൈത്ത് സായുധ സേനയും ആറെണ്ണം കുവൈത്ത് നാഷനൽ ഗാർഡും ഉപയോഗിക്കും. കുവൈത്ത് ആർമി ചീഫ് ഓഫ് സ്റ്റാഫ് എയർ മാർഷൽ ബന്ദർ അൽ മുസൈൻ, പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ ഡോ.ഷമായേൽ അഹമ്മദ് ഖാലിദ് അസ്സബാഹ്, കുവൈത്ത് എയർഫോഴ്സ് കമാൻഡർ എയർ വൈസ് മാർഷൽ സബാഹ് ജാബർ അൽ അഹമ്മദ് എന്നിവരും പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.