Posted On
date_range Updated On
date_range നിയന്ത്രണം വിട്ട കാര്‍ പൊലീസ് പട്രോളിങ് വാഹനത്തിലിടിച്ചു
കുവൈത്ത് സിറ്റി: ജഹ്റയില്‍ നിയന്ത്രണം വിട്ട കാര്‍ പൊലീസ് പട്രോളിങ് വാഹനത്തിലിടിച്ചു. തീപിടിത്തമുണ്ടായ വാഹനം കൈകാര്യം ചെയ്യുന്നതിനായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് പട്രോളിങ് വാഹനത്തിലേക്ക് സ്വകാര്യ കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.
വാഹത്തിനുള്ളിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പട്രോളിങ് വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. സ്വകാര്യ കാറിലെ ഡ്രൈവർക്ക് ഗുരുതരമായ പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.