കോഴിക്കോട്​ സ്വദേശി കാറിൽ മരിച്ച നിലയിൽ

കുവൈത്ത്​ സിറ്റി: കോഴിക്കോട്​ സ്വദേശിയെ കുവൈത്തിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്​ ബാലുശ്ശേരി കുരുവങ്ങിൽ ജഅഫർ (43) ആണ്​ മരിച്ചത്​. ബുധനാഴ്​ച മുതൽ കാണാതായിരുന്ന ജഅഫറിനെ ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിനൊടുവിൽ അബ്ബാസിയ കനാറി റെസ്​റ്റാറൻറിന്​ സമീപമുള്ള പാര്‍ക്കിങ്ങില്‍ കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കർട്ടൻ ജോലിയാണ്​ ചെയ്​തിരുന്നത്​. 

ഭാര്യ: ഷഫീന. മക്കൾ: മിസ്​അബ്​, ആലിയ, നുഫൈസ്​. സഹോരങ്ങൾ: അബ്​ദുൽ കാദർ, ജമാൽ (ഇരുവരും കുവൈത്ത്​), സീനത്ത്, ബുഷ്‌റ. ഹൃദയാഘാതമാണ്​ മരണ കാരണമെന്നാണ്​ പ്രാഥമിക നിഗമനം.

Tags:    
News Summary - Calicut native death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.