ബാഡ്മിന്റൺ പ്ലയേഴ്സ് കുവൈത്ത് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ ബാഡ്മിന്റൺ പ്ലയേഴ്സ് കൂട്ടായ്മയായ ബാഡ്മിന്റൺ പ്ലയേഴ്സ് കുവൈത്ത് (ബി.പി.കെ) നേതൃത്വത്തിൽ ‘ബാഡ്മിന്റൺ സൂപ്പർ ലീഗ് സീസൺ-2’ സംഘടിപ്പിക്കുന്നു. ഒക്ടോബർ 31, നവംബർ ഒന്ന് തീയതികളിലായി അഹ്മദി ഐ-സ്മാഷ് ഇൻഡോർ കോർട്ടിലാണ് മത്സരങ്ങൾ.
കുവൈത്തിലെ എട്ടു പ്രധാന ടീമുകളായ സെൻട്രൽ ഹീറോസ് ആൻഡ് ടസ്കേഴ്സ്, യുനൈറ്റഡ് സ്പോർട്സ് ക്ലബ്, ഇന്ത്യൻ സ്പോർട്സ് അസോസിയേഷൻ, റാപ്റ്റെർസ്, സഹാറ വിക്ടർ, പവർ സ്മാഷ്, ടീം - 5:30, ഏരീസ് കുവൈത്ത് സെയിലേഴ്സ് ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും. കുവൈത്ത്, അറബ്, ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്താൻ, ഫിലിപ്പീൻസ്, ശ്രീലങ്ക രാജ്യങ്ങളിൽനിന്നുള്ള മുൻനിര താരങ്ങൾ വിവിധ ക്ലബുകൾക്ക് വേണ്ടി മത്സരിക്കും.
ബി.പി.കെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ബാഡ്മിന്റൺ കായിക കൂട്ടായ്മയാണ്. ബാഡ്മിന്റണിന്റെ വളർച്ച പ്രോത്സാഹിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കളിക്കാരുടെ റാങ്കിങ്, പെയർ റൂളിങ് ഉൾെപ്പടെയുള്ള കാര്യങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നു.
കുവൈത്തിൽ നടത്തപ്പെടുന്ന 90 ശതമാനം ടൂർണമെന്റുകളിലും ഈ റാങ്കിങ് സമ്പ്രദായവും ടൂർണമെന്റ് കലണ്ടറും നിയമങ്ങളുമാണ് പിന്തുടരുന്നത്. വാർത്തസമ്മേളനത്തിൽ ഡോൺ ഫ്രാൻസിസ്, ജ്യോതിഷ് ചെറിയാൻ, അനീഫ് ലത്തീഫ്, ഉസ്മാൻ ഇടശ്ശേരി, പ്രകാശ് മുട്ടേൽ, സജീവ് പുന്നക്കൽ, തോമസ് കുന്നിൽ, ജ്യോതിരാജ്, വിമിൻ, ലിബു പായിപ്പാടൻ, ആനന്ദ് ശശിധരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.