ഫോക്ക് വനിത വേദി 24 വനിതകളുടെ സൃഷ്ടികൾ കോർത്തിണക്കി പുറത്തിറക്കിയ ഇ-ബുക്ക് പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range ഫോക്ക് വനിത വേദി ഇ-ബുക്ക് 'പെണ്മ' പ്രകാശനം
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വനിത ദിന ഭാഗമായി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) വനിത വേദി 24 വനിതകളുടെ സൃഷ്ടികൾ കോർത്തിണക്കി 'പെണ്മ' എന്ന പേരിൽ ഇ-ബുക്ക് പുറത്തിറക്കി.
വനിത വേദി ചെയർപേഴ്‌സൻ സജിജ മഹേഷ്, ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണിക്ക് ആദ്യപ്രതി കൈമാറിയാണ് ഇ-ബുക്ക് പ്രകാശനം ചെയ്തത്.
വനിത വേദി ജനറൽ കൺവീനർ ശ്രീഷ ദയാനന്ദൻ, വൈസ് ചെയർപേഴ്സൻ അമൃത മഞ്ജീഷ്, ജോയന്റ് ട്രഷറർ നിവേദിത സത്യൻ, സോണൽ കോഓഡിനേറ്റർ ലീന സാബു, എഡിറ്റോറിയൽ കമ്മിറ്റിയംഗം രമ സുധീർ, ഫോക്ക് ജനറൽ സെക്രട്ടറി പി. ലിജീഷ്, ഫോക്ക് ട്രഷറർ കെ.സി. രജിത്ത് എന്നിവർ പങ്കെടുത്തു. https://online.fliphtml5.com/kgttm/yxzk/ എന്ന ലിങ്കിലൂടെ 'പെണ്മ' ഓൺലൈനിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.