കുവൈത്ത് സിറ്റി: സബാഹിയയിൽ മനുഷ്യെൻറ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കുറ്റാന്വേഷണ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഡി.എൻ.എ പരിശോധനയിലൂടെ ആളെ തിരിച്ചറിയാനാണ് ശ്രമം. വീട് നിർമാണത്തിനിടെ ജോലിക്കാരാണ് അസ്ഥികൂടം കണ്ടെത്തിയത്. അവർ ആഭ്യന്തര മന്ത്രാലയത്തിെൻറ ഒാപറേഷൻ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. കാലപ്പഴക്കം ഉൾപ്പെടെ കാര്യങ്ങൾ പരിശോധനക്ക് ശേഷമേ അറിയൂവെന്ന് അധികൃതർ വ്യക്തമാക്കി. ഇറാഖ് അധിനിവേശകാലത്തെ അവശിഷ്ടമാണോ അതോ ഒറ്റപ്പെട്ട വ്യക്തിയെ കൊന്ന് കുഴിച്ചിട്ടതാണോ എന്നെല്ലാം ഫോറൻസിക് പരിശോധനയിലൂടെ കാലപ്പഴക്കം മനസ്സിലാക്കിയാലേ പറയാൻ കഴിയൂ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.