Posted On
date_range Updated On
date_range ബി.എൻ.പി പാരിബസ് ബാങ്ക് പ്രവർത്തനം നിർത്തുന്നു
കുവൈത്ത് സിറ്റി: ബി.എൻ.പി പാരിബസ് ബാങ്ക് കുവൈത്തിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു. ഈ വർഷം ഡിസംബർ 31 വരെ മാത്രമേ ബാങ്കിന്റെ പ്രവർത്തനം ഉണ്ടായിരിക്കൂ എന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2004ല്‍ പ്രവര്‍ത്തനം ആരംഭിച്ച കുവൈത്തിലെ ആദ്യത്തെ വിദേശ ബാങ്കാണ് ബി.എൻ.പി പാരിബസ്.
നിലവില്‍ സിറ്റി ബാങ്ക്, ഖത്തർ നാഷനൽ ബാങ്ക്, എച്ച്.എസ്.ബി.സി, ഫസ്റ്റ് അബൂദബി, ദോഹ ബാങ്ക്, അൽ റജ്ഹി ബാങ്ക്, മസ്കത്ത് ബാങ്ക് തുടങ്ങിയ വിവിധ വിദേശ ബാങ്കുകള്‍ കുവൈത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.