ബ്ലാസ്റ്റേഴ്സ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ജേതാവായ ഗാറ്റ് ടീം ട്രോഫി ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: ഹയ ബ്ലാസ്റ്റേഴ്സ് കപ്പ് സീസൺ- 6 ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ ടീം ഗാറ്റ് ജേതാക്കളായി. ഫൈനലിൽ ഫ്രീഡം ഫൈറ്റേഴ്സ് കൊച്ചിയെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഫ്രീഡം ഫൈറ്റേഴ്സ് കൊച്ചിക്ക് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗാറ്റ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 10.5 ഓവറിൽ ലക്ഷ്യം കണ്ടു. ഫൈനലിലെ ഓൾറൗണ്ട് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജോജി രാജു മാൻ ഓഫ് ദി മാച്ച് ആയി.
ടൂർണമെന്റിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച റിജിൽ മാങ്ങാടാണ് പ്ലെയർ ഓഫ് ദ ടൂർണമെന്റ്. ജോജി രാജു മികച്ച ബാറ്റ്സ്മാനായും നൈജിൽ ജോസഫ് ബൗളറായും മുഹമ്മദ് തൗഫീഖിനെ മികച്ച ഫീൽഡറായും നിതിൻ അശോകിനെ വിക്കറ്റ് കീപ്പറായും തെരഞ്ഞെടുത്തു. നവീൻ ജയൻ, താരിഖ് ഒമർ, അരുൺ പിറവം, എൽദോസ്, സൗദ് അൽ അജ്മി, മഹമൂദ് ഖലൂഫ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.